സാമ്പത്തിക വളർച്ച കുറച്ചത്​ മോദിയുടെ ഭിന്നിപ്പിക്കൽ രാഷ്​ട്രീയമെന്ന്​ രാഹുൽ

ന്യൂഡൽഹി: മോദി സർക്കാറി​നെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തി​​​​​​െൻറ വളർച്ച കുത്തനെ ഇടിഞ്ഞതിന്​ ഉത്തരവാദി മോദിയുടെ മൊത്ത വിഭജന രാഷ്​ട്രീയമാണെന്നാണ്​​ (Gross Divisive Politics) രാഹുലി​​​​​​െൻറ പരിഹാസം. 

2017-18 വ​ർ​ഷം രാ​ജ്യ​ത്തി​​​​​​​െൻറ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച 6.5 ശ​ത​മാ​നം മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന്​ സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​മാ​യ കേ​ന്ദ്ര സ്​​ഥി​തി​വി​വ​ര ഒാ​ഫി​സി​​​​​​െൻറ (സി.​എ​സ്.​ഒ) വി​ല​യി​രു​ത്തൽ വന്നതിനു ശേഷമാണ്​ രാഹുലി​​​​​​െൻറ ട്വീറ്റ്​.  ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തി​നി​ടെ​യു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യാ​ണി​ത്. 2016-17 സാ​മ്പ​ത്തി​ക വ​ർ​ഷം വ​ള​ർ​ച്ച (മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം) 7.1 ശ​ത​മാ​ന​മാ​യി​രു​ന്നു.

പുതിയ നിക്ഷേപങ്ങളും തൊഴിൽ സാധ്യതകളുമെല്ലാം താഴോട്ടാണെന്നും ധനമന്ത്രിയുടെ പ്രതിഭയും  മോദിയുടെ മൊത്ത  വിഭജന രാഷ്ട്രീയവും(ജി ഡി പി) ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയതാണിതെന്നും രാഹുൽ ട്വീറ്റ്​ ചെയ്യുന്നു. 


 

 

Tags:    
News Summary - PM Modi’s ‘Gross Divisive Politics’ after lower economic growth projections- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.